ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ, കേന്ദ്രമന്ത്രി സഹ മന്ത്രി സുരേഷ് ഗോപി എന്നിവരുടെ പ്രസ്താവനയ്ക്ക് മറുപടി അർഹിക്കുന്നില്ലന്ന് ജി സുകുമാരൻ നായർ. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് എൻഎസ്എസ് ഇല്ല. പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ. മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്കില്ല. പ്രോട്ടോക്കോൾ പാലിക്കണം എന്നു പറയുന്നതാണ് പ്രശ്നം. നായയുമായിട്ടുള്ള പരിശോധന അംഗീകരിക്കാൻ ആവില്ല. എൻഎസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി.സുരേഷ് ഗോപി കയറാൻ ശ്രമിച്ചത് ബജറ്റ് യോഗത്തിനുള്ളിലാണ്. മന്നം സമാധിയിൽ അന്ന് തന്നെ പുഷ്പാർച്ചന നടത്തിയതാണന്നും സുകുമാരൻ നായർ പറഞ്ഞു.
Advertisements


