രാവിലെ കല്യാണസമയത്ത് തുടങ്ങിയ പ്രശ്നമാണ് വൈകിട്ട് കൂട്ടയിടിയിൽ കലാശിച്ചത്. കൊല്ലം പള്ളിമുക്കിലെ ബി എസ് എ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് സംഭവം. കല്യാണ വിരുന്നിനിടെ പെൺ വീട്ടുകാർ ഐസ്ക്രീം ചോദിച്ചപ്പോൾ നൽകാത്തതിന് പിന്നാലെയാണ് അടി ഉണ്ടായത്. പെൺ വീട്ടുകാർ ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിംഗുകാർ പറഞ്ഞതിന് പിന്നാലെ ബോക്സ് തുറന്ന് ഐസ്ക്രീം എടുക്കാൻ പെൺ വീട്ടുകാർ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്. പ്രശ്നത്തിൽ നാട്ടുകാർ കൂടി ഇടപെട്ടതോടെ അത് കൂട്ടയടിയായി. സംഭവത്തിൽ ഒരാളെ ഇരവിപുരം പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. സംഭവത്തിൽ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
Advertisements


