കോട്ടയം : എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ (കെ.റ്റി.യു) ഇയർ ബാക്ക് വ്യവസ്ഥ പിൻവലിക്കാൻ സർക്കാർ ഇടപെടണമെന്ന്
യങ് ഡെമോക്രാറ്റ്സ്.
ഇയർ ബാക്ക് വ്യവസ്ഥ കാരണം നിരവധി വിദ്യാർത്ഥികൾ കടുത്ത മാനസികവും അക്കാദമികവും സാമ്പത്തികവുമായ പ്രതിസന്ധി നേരിടുകയാണ്.പുനർനിർണയം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് അടുത്ത സെമസ്റ്ററിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. പലപ്പോഴും പുനർനിർണയ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ കോഴ്സ് രജിസ്ട്രേഷൻ അവസാനിക്കുന്നതിനാൽ പിന്നീട് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുഴുവൻ നഷ്ടമാവുകയാണ്. ഇത് ഉയർന്ന പഠനത്തിനുള്ള അവസരങ്ങളും തൊഴിൽ സാധ്യതകളെയും പഠന ചെലവുകളെയും സാരമായി ബാധിക്കുന്നു. അതോടെ വിദ്യാർഥികൾ കടുത്ത മാനസിക സംഘർഷങ്ങളിലേക്കും നിരാശയിലേക്കും ആത്മവിശ്വാസക്കുറവിലേക്കും അതുവഴി പഠനം പാതിവഴിയിൽ അവസാനിപ്പിക്കുന്ന സാഹചര്യങ്ങളിലേക്കും എത്തുന്നു.
ആയതിനാൽ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടുകൊണ്ട് ഇയർ ബാക്ക് വ്യവസ്ഥ പിൻവലിക്കുകയും പുനർനിർണയ ഫലം പ്രസിദ്ധീകരിക്കുന്നത് വരെ കോഴ്സ് രജിസ്ട്രേഷൻ നിലനിർത്തണമെന്നും പഠനം തടസ്സപ്പെടാതെ അടുത്ത സെമസ്റ്ററിലേക്ക് പ്രവേശിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള സാങ്കേതികസർവകലാശാല( കെ ടി യു ) വിദ്യാർത്ഥി വിരുദ്ധ ഇയർ ബാക്ക് വ്യവസ്ഥ പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക നഫീസത്തുൽ മിസ്രിയസംസ്ഥാന ജോയിന്റ് കൺവീനർ (യങ് ഡെമോക്രറ്റ്സ്)

Advertisements

