ചങ്ങനാശ്ശേരി: വാടകക്കാരനെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വസ്തു ഉടമകൾ സമർപ്പിച്ച ഹർജി ചങ്ങനാശ്ശേരി മുൻസിഫ് കോടതി അവസാനിപ്പിച്ചു. വാടകക്കാരൻ ഉന്നയിച്ച എതിർകൈവശവകാശ (Adverse Possession) വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുൻസിഫ് ശാരിക എ ആർ. ഹർജി അവസാനിപ്പിച്ചത്.
ഏകദേശം 68 വർഷമായി താനും മുൻഗാമികളും തുടർച്ചയായും പരസ്യമായും മറ്റാരുടെയും ശല്യമില്ലാതെയും സ്വന്തമെന്ന നിലയിൽ പ്രസ്തുത കെട്ടിടത്തിൽ വ്യാപാരം നടത്തി വരികയാണെന്നും അതിനാൽ വസ്തുവിൽ അവകാശം തങ്ങൾക്കാണെന്നും വാടകക്കാരൻ കോടതിയിൽ വാദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ചങ്ങനാശ്ശേരി സബ് രജിസ്ട്രാർ ഓഫീസിലെ 86/2006-ാം നമ്പർ ഭാഗ ഉടമ്പടി പ്രകാരം വസ്തുവിന്റെ അവകാശം ലഭിച്ചിട്ടുണ്ടെന്നും വാഴപ്പള്ളി കിഴക്ക് വില്ലേജ് ഓഫീസിൽ വസ്തുവിനും കെട്ടിടത്തിനും കരം അടച്ചുവരുന്നത് തങ്ങളാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. മുൻ വസ്തു ഉടമയായ മുകുന്ദൻകേരി വീട്ടിൽ എം. ജെ. മാത്യുവിന്റെ അവകാശികളാണ് ഹർജി സമർപ്പിച്ചത്.
എതിർകക്ഷിയായ കുരിശുമ്മൂട് പുന്നശ്ശേരി വീട്ടിൽ സാലിമ്മയ്ക്കു വേണ്ടി അഡ്വ. ബോബൻ ടി. തെക്കേൽ കോടതിയിൽ ഹാജരായി.


