പാമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ചു മെഗാ രക്തദാന ക്യാമ്പ് 15 ബുധനാഴ്ച്ച നടത്തും. പാമ്പാടി കെ.ജി.കോളജിലെ എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളും രക്തദാനത്തിൽ പങ്കാളികളാകും. രാവിലെ 9.30 മുതൽ 12.30 വരെ വ്യാപാരഭവൻ ഹാളിൽ നടത്തുന്ന രക്തദാന ക്യാമ്പിൽ താൽപര്യമുള്ളവർക്കും പങ്കാളികളാകാമെന്നു യൂത്ത് വിംഗ് പ്രസിഡന്റ് നിതിൻ തര്യൻ, സെക്രട്ടറി പ്രശാന്ത് ബേബി കുര്യൻ, ട്രഷറർ കണ്ണൻ ഗുരുപൂജ എന്നിവർ അറിയിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ ചേലമറ്റം നിർവ്വഹിക്കും.
വിവരങ്ങൾക്കു ഫോൺ നമ്പർ – 9447025285.
Advertisements


