കൊല്ലം : സ്വച്ഛതാ പഖ്വാഡ 2026-ന്റെ ഭാഗമായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എൻ.എസ്.ഒ), സബ് റീജിയണൽ ഓഫീസ്, കൊല്ലം, 2026 ജൂലൈ 13-ന് വീ പാർക്കിൽ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസിന്റെ പ്രവർത്തനങ്ങൾ, വിവിധ ദേശീയ സർവേകൾ, രാജ്യനിർമാണത്തിൽ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ പ്രാധാന്യം, കൃത്യമായ വിവരശേഖരണത്തിന്റെ ആവശ്യകത, ശുചിത്വവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കൊല്ലം കോർപ്പറേഷൻ മേയർ എ. കെ. ഹഫീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ശുചിത്വവും പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായി ഫുട്ബോൾ കിക്ക് ചെയ്ത് “A Goal for a Cleaner & Better Tomorrow” എന്ന സന്ദേശം പൊതുജനങ്ങൾക്ക് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. എൻ.എസ്.ഒ സബ് റീജിയണൽ ഓഫീസ്, കൊല്ലം അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ കുഞ്ചറക്കാട്ട്, അധ്യക്ഷത വഹിച്ചു. സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ബി. ശ്രീഹരി സ്വാഗതം ആശംസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ആർ. രാധാകൃഷ്ണ പിള്ള മുഖ്യപ്രഭാഷണം നടത്തി. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസിന്റെ വിവിധ സർവേകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ സർക്കാർ നയരൂപീകരണത്തിനും വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ക്ഷേമപദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനും എത്രത്തോളം നിർണായകമാണെന്നും, പൊതുജനങ്ങൾ സർവേകളോട് ആത്മാർത്ഥമായി സഹകരിക്കേണ്ടതിന്റെ ആവശ്യകതയെയും അദ്ദേഹം വിശദീകരിച്ചു.
സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരായ നിഷി എച്ച്., ഷഹീൻ, ,ബാബു വർഗീസ് കൺസൾട്ടൻ്റ്, സന്തോഷ്കുമാർ , ദീപരാജ് , മീര എൻ. എസ്., ബിജു എം. പി ., രജനി വി. എസ്., ശ്രീജ ജെ. ശേഖർ, ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. കൊല്ലം കോർപ്പറേഷൻ മുണ്ടക്കൽ വാർഡ് കൗൺസിലർ ജയലക്ഷ്മി ജെ ആശംസാ പ്രസംഗം നടത്തി.
പരിപാടിയുടെ ഭാഗമായി വീ പാർക്കിലേക്ക് മാലിന്യ ശേഖരണ ബിന്നുകൾ വിതരണം ചെയ്തു. തുടർന്ന് “Clean DATA, Clean Nation – Together We Build a Better India” എന്ന സന്ദേശമുയർത്തി ഫ്ലാഷ് മോബും സംഘടിപ്പിച്ചു. “Kick a Goal – Open for All” ഒപ്പുശേഖരണ ക്യാമ്പയിൻ, ശുചിത്വ സന്ദേശ പ്രചാരണം എന്നിവയിലൂടെ ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ഉത്തരവാദിത്തമുള്ള പൗരപങ്കാളിത്തം എന്നിവയുടെ പ്രാധാന്യവും ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസിന്റെ വിവിധ സർവേകളിൽ പൊതുജനങ്ങളുടെ സഹകരണത്തിന്റെ ആവശ്യകതയും വിശദീകരിച്ചു.
സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഷൈൻ രാജ് എൻ. നന്ദി രേഖപ്പെടുത്തി. പൊതുജനങ്ങൾ, വി വിധ വകുപ്പ് പ്രതിനിധികൾ, വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


