ചിക്കൻ ചില്ലിക്കൊപ്പം നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി തൃശ്ശൂരിൽ സംഘർഷം. വടക്കാഞ്ചേരി മിണാലൂരിൽ ഹോട്ടലിലാണ് സംഘർഷം. ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരിക്ക്. മിണാലൂർ സെലക്റ്റ് ഹോട്ടലിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചിക്കൻ ചില്ലിക്ക് ഒപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ല എന്നുപറഞ്ഞാണ് തർക്കം തുടങ്ങിയത്. തർക്കം പരിഹരിക്കാൻ ഉടമ ശ്രമിച്ച എങ്കിലും താൽക്കാലികമായി ഇവിടെ നിന്നും മടങ്ങിയ യുവാക്കൾ പിന്നീട് ഏഴംഗ സംഘമായി എത്തി. തുടർന്ന് ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടി. ക്രിക്കറ്റ് ബാറ്റ് വടികൾ ഉൾപ്പെടെയുള്ളവയുമായെത്തി ഹോട്ടലിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ. ചട്ടുകവും തവികളും ഉപയോഗിച്ച് തങ്ങളെ മർദ്ദിച്ചുവെന്ന് ഭക്ഷണം കഴിക്കാൻ എത്തിയവരുടെ ആരോപണം.
ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങ ചെറുത് ; തൃശ്ശൂരിൽ ഹോട്ടലിൽ മുട്ടൻ അടി


