കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 15 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 15 ബുധനാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, പുതിയ ട്രാൻസ്ഫോമറുകൾ ചാർജ്  ചെയ്യുന്നതിന്റെ വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന എസ്.ബി.ടി ,തേവരുപാറ ബംഗ്ലാവ് പ്ലാസ്റ്റിക്, തേവരുപാറ ടൗൺ, ആൻടെക്ക് പോളിമർ, ആനയിളപ്പ് , തീക്കോയി പള്ളി വാതിൽ, ചേരിപ്പാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  09:00 മുതൽ 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ,  ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന സാഫാ തീക്കോയി വാട്ടർ സപ്ലൈ, കലീക്കുളം  ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ   08.00മുതൽ 05:00 വരെ ഭാഗികമായി  വൈദ്യുതി മുടങ്ങും. 

Advertisements

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ  രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ പൂതിരി,മുറിയാങ്കൽ, ശിവാജി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറിക്കാട് , കൈപ്പനാട്ടുപടി, ഇട്ടിമാണിക്കടവ്, കൈത്തയിൽപ്പാലം, ഡോൺബോസ്കോ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന  കൂവള്ളൂർക്കുന്നു, അയ്യംകാന ,അയ്യംകാന2 ,ഹൈ കെയർ ഗ്ലോവ്സ്, താരമംഗലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ താളിക്കല്ല്, ഇളപ്പാനി ട്രാൻസ്ഫോർമറുകളിൽ രാവിലെ 8മണിമുതൽ 5മ ണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പൂഞ്ഞാർ ടൗൺ, പത്താം മൈൽ എന്നീ  ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:30 വരെയും പനച്ചിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9:30 മണി മുതൽ 5:00  മണി വരെ ഭാഗികമായും  വൈദ്യുതി മുടങ്ങും. 

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഗുരുമന്ദിരം,പള്ളിക്കോണം,പ്ലാക്കി ചിറ,ചെറിയപള്ളി,പുത്തനങ്ങാടി തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തൊണ്ണംകുഴി, പെരുമ്പടപ്പ്, വെട്ടൂർ കവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, പിണംചിറ കുഴി, ചാലാഗരി, ആദർശം ക്ലബ്ബ്, കൊശമറ്റം, വൈദ്യൻ പടി, അങ്ങാടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ  രാവിലെ 9.00 മണി മുതൽ വൈകിട്ട് 5. 30 മണി വരെ  വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തിപ്പടി, ചിദംബരപ്പടി, ജാപ്പ് നമ്പർ :1 ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ മെയിൻ്റനൻസ് ജോലികൾ ഉള്ളതിനാൽ ആനിപ്പടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ  9.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09:00 മുതൽ 05:00 ചെറുനിലം,ഏഴാച്ചേരി സ്കൂൾ,ഗാന്ധിപുരം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ  വരുന്ന മുട്ടം ട്രാൻസ്ഫോർമറിന്റെ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകിട്ട്   5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പരപ്പൊഴിഞ്ഞ, കൊച്ചു റോഡ്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ്/ കേബിൾ വർക്ക് നടക്കുന്നതിനാൽ വലവൂർ ജംഗ്ഷൻ, വലവൂർ റോഡ്, ബോയ്സ് ടൗൺ, അൽഫോൺസ കോളേജ്, പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട്, സെൻ്റ് തോമസ് കോളേജ്, എസ്.എച്ച്. ഹോസ്റ്റൽ, വെണ്ണായി റോഡ്, തമസ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. കൊല്ലപ്പള്ളി – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09:00 മുതൽ 05:00 വരെ കണ്ടത്തിമാവ്, എള്ളും പുറം, ചെമ്മല, അഴികണ്ണി, പുറവിള, പെരും കുന്നു,എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles