കടുത്തുരുത്തി : നോറ റിട്രീറ്റ് ഹോം സ്റ്റെ യിൽ നടന്ന ചടങ്ങിൽ റോട്ടേറിയൻ ജോർജ് ജി മുരിക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജല വിഭവ ഭവന വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ദിവസവും രോഗികളും,വീടും ഇല്ലാത്തവരും നിരവധി പാവങ്ങളുടെ അപേക്ഷകളാണ് ദിവസവും വരുന്നതെന്നും,വി ഡി സതീശൻ സർക്കാർ റോട്ടറി ക്ലബ്ബും ആയി സഹകരിച്ച് പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രസിഡണ്ടായി എം യു ബേബി മുല്ലക്കര, സെക്രട്ടറി ജോമോൻ ജോസഫ്, ട്രഷറർ തോമസ് തോമസ് എന്നിവരുടെ സ്ഥാനാരോകണ ചടങ്ങ് നടന്നു. റോട്ടോറിയൽ അഡ്വക്കേറ്റ് ജോസ് ജോസഫ് റിപ്പോർട്ട് സമർപ്പിച്ചു.മുൻ എ ജി ഡോക്ടർ ബിനു സി നായർ, നൂറിലധികം പ്രാവശ്യം ബ്ലഡ് ഡൊണേഷൻ നടത്തിയ ഓമനക്കുട്ടനെയും യോഗത്തിൽ ആദരിച്ചു. റോട്ടറി ക്ലബ്ബിലേക്ക് കടന്നുവന്ന മന്ത്രി മോൻസ് ജോസഫ് ഉൾപ്പെടെ ആറു പേരെ ബാഡ്ജ് ധരിപ്പിച്ചു.
പിടി ജി സുരേഷ് മാത്യു, റവന്യൂ ഡിസ്റ്റിക് ഡയറക്ടർ അരുൺ സെബാസ്റ്റ്യൻ,അസിസ്റ്റന്റ് ഗവർണർ ഡാൽ പോൾ, ജില്ലാ സെക്രട്ടറി സാം മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ റൊട്ടേറിയൻ ജോസ് മോൻ സ്വാഗതവും ജോമോൻ കൃതജ്തയും പറഞ്ഞു. തുടർന്ന് സ്നേഹവിരുന്നും സൗഹൃദ കൂട്ടായ്മയും നടന്നു.


