അൻസിബയുടെ പരാതിയില്‍ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം ; എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നല്‍കിയത്

നടി അൻസിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നല്‍കിയത്.സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പരാമർശം, ലൈംഗിക ചുവയോടെയുള്ള പരാമർശം, മതം പറഞ്ഞുള്ള അധിക്ഷേപം, ഗൂഢാലോചന എന്നീ വകുപ്പികളാണ് ടിനി ടോമിനെതിരേ ചുമത്തിയിരിക്കുന്നത്.

Advertisements

അൻസിബയുടെ പരാതിയില്‍ കോടതി നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പരാതിയില്‍ കഴമ്പില്ലെന്ന് കാട്ടി പൊലീസ് പരാതി തള്ളിയതോടെയാണ് അൻസിബ കോടതിയെ സമീപിച്ചത്. ഇതോടെ കോടതി പൊലീസിന് അന്വേഷണത്തിനുള്ള നിർദേശം നല്‍കുകയായിരുന്നു.

Hot Topics

Related Articles