പനച്ചിക്കാട്: പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്ര ത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലോചനായോഗം ചേർന്നു.
ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് പി സി ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ്
സ്വാഗതം പറഞ്ഞു
വൃത്തിഹീനവും പൊതുജനാരോഗ്യത്തിന് ഹാനി വരുത്തുന്നതുമായ പ്രവർത്തികൾ നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ആലോചനയോഗം നടത്തിയത്. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഭക്ഷണ നിർമ്മാണ വിതരണ കേന്ദ്രം നടത്തിപ്പുകാർ, കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറി ഉടമകൾ, ജലനിധി കൺവീനർമാർ, ബേക്കറി തട്ടുകട ഉടമകൾ, ബാർബർ ഷോപ്പ് ബ്യൂട്ടിപാർലർ നടത്തിപ്പുകാർ വഴിയോര കച്ചവടക്കാർ, ലാബ് പ്രതിനിധികൾ തുടങ്ങി 58 ഓളം പേർ പങ്കെടുത്തു. കേരള പൊതുനാരോഗ്യനിയമം – 2023 പ്രകാരവും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും നടത്തുവാൻ ഉദ്ദേശിക്കുന്ന വിവിധ പരിശോധന പരിപാടികളുടെ മുന്നോടിയായാണ് യോഗം വിളിച്ചു ചേർത്തത്. വിവിധ സ്ഥാപനങ്ങളിൽ ഉണ്ടാവേണ്ട അവശ്യ രേഖകളായ ഹെൽത്ത് കാർഡ് , കുടി വെള്ള ഗുണനിലവാര സർട്ടിഫിക്കറ്റ്, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിൻ്റെ ആവശ്യകത ജീവനക്കാരുടെയും സ്ഥാപനത്തിൻ്റെയും ശുചിത്വം തുടങ്ങി പൊതുവായി പാലിക്കപ്പെടണ്ട കാര്യങ്ങളെക്കുറിച്ചും പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ വിനോദ് കുമാർ ജി യോഗത്തിൽ വിശദീകരിച്ചു . വരുന്ന 10 ദിവസത്തിനുള്ളിൽ ആവശ്യമായ രേഖകൾ ക്രമീകരിക്കാനും തുടർ പരിശോധനകൾ നടക്കുന്ന സമയത്ത് ഇവ നിർബന്ധമാക്കാനും യോഗം തീരുമാനിച്ചു.
പകർച്ച വ്യാധി പ്രതിരോധം നിയന്ത്രണം എന്നിവയെ ക്കുറിച്ച് ബ്ലോക്ക് എപ്പിഡമിയോളജിസ്റ്റ് ഡോ ബെൻ വിശദീകരിച്ചു. യോഗത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സിനി എബ്രഹാം,
പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അരുൺ .കെ അമ്പാടി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് . എ , രേഷ്‌മ നടേശൻ, സലിം . ബി, ജിജി മോൾ പി എസ്എ ന്നിവർ സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
സരിത കൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി.
ശുചിത്വ പനച്ചിക്കാട്: ആലോചന യോഗം ചേർന്നുഹെൽത്ത് കാർഡ്നിർബന്ധമാക്കും

Advertisements

