കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിൽ തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ എച്ച്എപി- മാൻഡ്രിഡ് എക്സ്പീരിയന്‍സ് സോണിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. കോട്ടയം നാഗമ്പടം നെഹ്റുസ്റ്റേഡിയത്തിന് സമീപമുള്ള ഷോറൂമിൽ വൈകീട്ട് ആറിന് നടക്കുന്ന പരിപാടിയില്‍ നടി റിമാ കല്ലിങ്കല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എച്ച്പിയുടെ ഏറ്റവും പുതിയ എഐ ലാപ്ടോപ്പുകള്, ആക്സസറീസുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാനും വിദഗ്ധരുടെ സഹായത്തോടെ തിരഞ്ഞെടുക്കാനും എക്സ്പീരിയന്‍സ് സോണില്‍ അവസരമുണ്ട്. ഫോണ്‍: 9020100100
Advertisements


