പൂവരണിയിൽ രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവം ; പ്രതി ജിജോയെ തെളിവെടുപ്പിന് എത്തിച്ചു 

പാലാ പൂവരണിയിൽ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു.. പൂവരണിയിൽ നിന്ന് രണ്ട് കിലോ  കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെയാണ് പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ സ്വദേശി ജിജോയുടെ പൂവരണിയിൽ ഉള്ള വീടിൻ്റെ സമീപത്തുനിന്നുമാണ് 2കിലോ കഞ്ചാവ് ജൂൺ 19-ാം തീയതി പിടിച്ചെടുത്തത്. പാലാ എസ് ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Advertisements

Hot Topics

Related Articles