അർജൻ്റീനയ്ക്ക് വിലക്ക് ? ലോകകപ്പ് സെമിഫൈനലിലെ ആ പ്രകടനം വിനയാകും ! ഞെട്ടലിൽ ആരാധകർ : വാർത്ത വിശദമായി വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

അറ്റ്ലാൻഡാ : അറ്റ്‌ലാന്റയില്‍ നടന്ന ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ അർജന്റീനൻ ടീം വലിയൊരു നിയമക്കുരുക്കില്‍.മത്സരശേഷം മൈതാനത്ത് വെച്ച്‌ രാഷ്ട്രീയ സ്വഭാവമുള്ള ബാനർ പ്രദർശിപ്പിച്ചതാണ് താരങ്ങള്‍ക്ക് വിനയായത്.

Advertisements

ഇംഗ്ലണ്ടുമായുള്ള ദശാബ്ദങ്ങള്‍ പഴക്കമുള്ള ‘ഫോക്ക്‌ലാൻഡ് ദ്വീപ്’ തർക്കം കായിക വേദിയിലേക്ക് വലിച്ചിഴച്ചതിനാണ് ഫിഫ അർജന്റീനയ്ക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. മത്സരശേഷം അർജന്റീനൻ താരങ്ങളായ ജിയോവാനി ലോ സെല്‍സോയും നിക്കോളാസ് ഒട്ടമെൻഡിയും ചേർന്ന് ‘ലാസ് മാല്‍വിനാസ് സണ്‍ അർജന്‍റീനാസ്’ (ഫോക്ക്‌ലാൻഡ് ദ്വീപുകള്‍ അർജന്റീനയുടേതാണ്) എന്ന് എഴുതിയ ബാനർ മൈതാനത്ത് പ്രദർശിപ്പിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫുട്ബോള്‍ മൈതാനങ്ങളില്‍ രാഷ്ട്രീയമോ മതപരമോ ആയ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കുന്നത് ഫിഫയും രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷൻ ബോർഡും കർശനമായി വിലക്കിയിട്ടുണ്ട്. കളിക്കാരുടെ ജേഴ്സിയിലോ മറ്റ് വസ്തുക്കളിലോ ഇത്തരം പ്രസ്താവനകളോ ചിത്രങ്ങളോ ഉണ്ടാകാൻ പാടില്ലെന്നതാണ് ചട്ടം. ഈ നിയമം ലംഘിക്കപ്പെട്ട സാഹചര്യത്തില്‍, വരാനിരിക്കുന്ന ഫൈനല്‍ മത്സരത്തില്‍ താരങ്ങള്‍ക്ക് വിലക്ക് നേരിടേണ്ടി വരികയോ അല്ലെങ്കില്‍ ടീമിന് കനത്ത പിഴ ചുമത്തുകയോ ചെയ്തേക്കാം. അന്താരാഷ്ട്ര ഫുട്ബോളില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ഫിഫ ഇപ്പോള്‍ ശക്തമായ നടപടിക്ക് ഒരുങ്ങുന്നത്.

Hot Topics

Related Articles