കരുതല്‍ ഗോള്‍ഡന്‍ ജൂബിലി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമം ജൂലൈ 18 ന്

അയര്‍ക്കുന്നം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ‘കരുതല്‍ ഗോള്‍ഡന്‍ ജൂബിലി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും ഇന്‍കാസ് കുവൈറ്റിന്റെയും ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിക്കും.

Advertisements

ജൂലൈ 18 ശനിയാഴ്ച രാവിലെ 11-ന് അയര്‍ക്കുന്നം പഞ്ചായത്ത് ഹാളില്‍ ചേരുന്ന സംഗമം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും.ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എം.എല്‍.എ.നിര്‍വഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഗീത രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സംഗമത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ,ഡയാലിസിസ് കിറ്റ്,വയോജനങ്ങള്‍ക്കുള്ള വീല്‍ ചെയര്‍ എന്നിവയുടെ വിതരണം നടത്തുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്മേളനത്തിൽ ഫാ: ആൻ്റണി കിഴക്കേ വീട്ടിൽ , എം.പി. തോമസ് പള്ളിക്കൽ , ജെയിംസ് കുന്നപ്പള്ളി, കെ കെ അപ്പുക്കുട്ടൻ നായർ ജിജി നാഗമറ്റം, ജോയി കൊറ്റത്തിൽ, ഡോ എം.ജെ.സിറിയക്ക് തുടങ്ങിയവർ പ്രസംഗിക്കും. ജില്ലയിലെ വിവിധ വൃദ്ധ മന്ദിരങ്ങളിൽ സ്നേഹവിരുന്നും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ജീകാരുണ്യപ്രവര്‍ത്തനങ്ങള്‍ മാത്രം ലക്ഷ്യമാക്കി രൂപീകരിച്ചതാണ് ‘കരുതല്‍ ഗോള്‍ഡന്‍ ജൂബിലി ട്രസ്റ്റ്’.

Hot Topics

Related Articles