ഓപ്പറേഷൻ തൂഫാൻ : ആലപ്പുഴ ജില്ലയിൽ പോലീസിന്റെ മിന്നൽ പരിശോധന: 115 കേസുകൾ രജിസ്റ്റർ ചെയ്തു

ആലപ്പുഴ: തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം 15ന് രാവിലെ 6 മണി മുതൽ 16ന് രാവിലെ 6 മണി വരെ നടത്തിയ പരിശോധനയിൽ 115 കേസുകൾ രജിസ്റ്റർ ചെയ്തു.

Advertisements

73 മയക്ക് മരുന്നു കേസുകളും 42 പുകയില വിൽപ്പനക്കാരും പിടിയിലായി. ഓപ്പറേഷൻ തുഫാൻ തുടങ്ങിയതിന് ശേഷം ജില്ലയിൽ ഇതുവരെ 456 കേസുകളിലായി 526 പേരെ പിടികുടി. 14 ഗ്രാം എംഡിഎംഎ, 3കിലോ കഞ്ചാവ്, 15 ഗ്രാം ഹാഷിഷ് ഓയിൽ , 56 നൈട്രോസെഫം ഗുളികകൾ, 4 ആംഫ്യൂൾ , 19 കഞ്ചാവ് ചെടി, 8 കഞ്ചാവ് മിഠായി എന്നിവ കണ്ടെടുത്തു. 9 പേരെ റിമാൻഡ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പോലീസ് മേധാവി ടി.കെ .വിഷ്ണു പ്രദീപിന്റെ നേതൃത്യത്തിൽ ഒരോ പോലീസ് സ്റ്റേഷനിലും പ്രത്യേകം തുഫാൻ ടീമിനെ രുപികരിച്ചിട്ടുണ്ട്. കുടാതെ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പ്രവർത്തിച്ചു വരുന്നു . ജില്ലാ കെ 9 ഡോഗ് സ്ക്വാഡും മയക്കു മരുന്ന് കണ്ടെത്തുന്നതിൽ ശക്തമായ നടപടികളുമായി രംഗത്തുണ്ട്.

Hot Topics

Related Articles