22കാരി സുമയ്യയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കും

മണ്ണഞ്ചേരി: ജീവൻ നിലനിർത്താനുള്ള അവസാന പ്രതീക്ഷയുമായി ഓരോ ദിവസവും പോരാടുകയാണ് മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് തകിടിവെളിയിൽ അൻസിലിന്റെ മകൾ സുമയ്യ (22). ഇരുവൃക്കകളുടെയും പ്രവർത്തനം പൂർണമായും നിലച്ചതോടെദ ആഴ്ചയിൽ മൂന്ന് തവണ നടത്തുന്ന ഡയാലിസിസിന്റെ കരുത്തിലാണ് ഈ യുവതിയുടെ ജീവിതം മുന്നോട്ട് നീങ്ങുന്നത്. സുമയ്യയെ വീണ്ടും ആരോഗ്യപൂർണമായ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ആവശ്യമായ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി “നമുക്ക് സുമയ്യയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം’’ എന്ന പ്രമേയത്തിൽ ശനയാഴ്ചയും ഞായറാഴ്ചയും മണ്ണഞ്ചേരിയിലെ ജനങ്ങൾ കാരുണ്യത്തിന്റെ കൈകൾ കോർക്കും.

Advertisements

വർഷങ്ങളായി ഗുരുതരരോഗത്തോട് പൊരുതുന്ന സുമയ്യയുടെ ചികിത്സക്ക്​ അൽഷിഫ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ സഹായവുമുണ്ട്​. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ആവശ്യമായ ഭീമമായ തുക കണ്ടെത്തുകയെന്നത് ഈ കുടുംബത്തിന് താങ്ങാനാവാത്തതാണ്. അൽഷിഫയുടെ നേതൃത്വത്തിൽ രൂപീകരിച്ച സുമയ്യ ചികിത്സ സഹായ സമിതിയുടെ കീഴിൽ മേഖല കമ്മിറ്റികളും ക്ലസ്റ്ററുകളും രൂപീകരിച്ച് പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്.വാടക വീട്ടിൽ കഴിയുന്ന നിർധനനായ പെയിന്റിംഗ് തൊഴിലാളിയായ പിതാവ് അൻസിലാണ് മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്വന്തം വൃക്ക പകുത്ത് നൽകാൻ തയാറായത്​. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ഏകദേശം 15ലക്ഷം രൂപ ആവശ്യമാണ്. ഈ തുക കണ്ടെത്തുക കുടുംബത്തിന് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. ഇതിനൊപ്പം ഹൃദ്രോഗിയും കാഴ്ചപരിമിതിയുമുള്ള മാതൃസഹോദരിയുടെ സംരക്ഷണച്ചുമതലയും അൻസിലിനാണ്. ദുരിതങ്ങളുടെ നടുവിൽ കഴിയുന്ന ഈ കുടുംബത്തിന് പ്രതീക്ഷയുടെ വെളിച്ചമാകാൻ ഇനി സുമനസുകളുടെ കരുണയും സഹകരണവും മാത്രമാണ് ആശ്രയം. ധനസമാഹരണത്തിനായി വീടുകളിലെത്തുന്ന ചികിത്സ സഹായ സമിതി പ്രവർത്തകരെ ഹൃദയപൂർവം സ്വീകരിച്ച്, ഓരോരുത്തരും തങ്ങളാൽ കഴിയുന്ന സഹായം നൽകി ഈ ജീവൻരക്ഷാ യജ്ഞത്തിന്റെ ഭാഗമാകണമെന്ന് ചികിത്സ സഹായ സമിതി ഭാരവാഹികൾ അഭ്യർഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുമയ്യ ചികിത്സ സഹായ സമിതിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക്, കലവൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40698101105579, ഐ.എഫ്.എസ്.സി : KLGB0040698, ഫോൺ : 9947059812.

Hot Topics

Related Articles