മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ ജൂലൈ 17ന് മെറിറ്റ് ഡേ 

മാന്നാനം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പൊതുപരീക്ഷകളിൽ കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ 17ന് മെറിറ്റ് ഡേ നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 28 എ പ്ലസ് നേടിയ വിദ്യാർഥികളെയും ഹൈസ്കൂൾ വിഭാഗത്തിൽ 11 എ പ്ലസ് നേടിയ വിദ്യാർഥികളെയും   നാട്ടകം സുരേഷ് എം.എൽ.എ. അനുമോദിക്കും. തിരുവനന്തപുരം പ്രൊവിൻസ് കോർപ്പറേറ്റ് മാനേജർ ഫാ. ലൂക്ക ആന്റണി ചാവറ സി.എം.ഐ അധ്യക്ഷത വഹിക്കും. സി.എം.ഐ. സഭയുടെ ‘ഇയർ ഓഫ് മീഡിയ’ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ നിർവഹിക്കും. സ്കൂളിന്റെ  പാഠ്യേതര  പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജോസ് പനച്ചിപ്പുറം (ഡയറക്ടർ, സർഗക്ഷേത്ര റേഡിയോ) നിർവഹിക്കും. സ്കൂൾ റേഡിയോ ക്ലബ്ബിന്റെ ഉദ്ഘാടനം സൂരജ് നിർവഹിക്കും. സമ്മേളനത്തിൽ പ്രിൻസിപ്പൽ ഓ. എ. സജി പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജിം അലക്സ്‌ ജില്ലാ പഞ്ചായത്ത്‌ മെമ്പർ, സൗമ്യ വാസുദേവൻ, ഫാ. ജോസഫ് കുറിപ്പുശ്ശേരി, ഹെഡ്മിസ്ട്രസ് കൊച്ചുറാണി, മുൻ പ്രിൻസിപ്പൽ ടെസ്സി ലൂക്കോസ്, മുൻ ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ, പി.ടി.എ. പ്രസിഡന്റ്  സിന്ധുമോൾ സി.ആർ. എന്നിവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles