പനച്ചിക്കാട്: പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക്, അഭയം ചാരിറ്റബിൾ സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 9 മുതൽ പരുത്തുംപാറ മഹാത്മജി മെമ്മോറിയൽ ഹാളിലാണ് ക്യാമ്പ്. കാർഡിയോളജി, മെഡിസിൻ, ഓർത്തോ,സർജറി, നെഫ്രോ, ന്യൂറോ, ഹോമിയോ, ആയുർവേദ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. രാവിലെ നടക്കുന്ന യോഗത്തിൽ അഭയം ഉപദേശക സമിതി ചെയർമാൻ വി എൻ വാസവൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഡ്വ സജി കൊടുവത്ത് അധ്യക്ഷൻ ആവും. ജില്ലാ പഞ്ചായത്ത് അംഗം സുമ എബി, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി അനിൽ, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് പി സി ബെഞ്ചമിൻ, ടി ആർ
Advertisements
രഘുനാഥൻ, ഡോ വി എൽ ജയപ്രകാശ്, കെ എം രാധാകൃഷ്ണൻ, അഡ്വ റെജി സഖറിയാ, സുഭാഷ് പി വർഗീസ്, കെ ജെ അനിൽകുമാർ എന്നിവർ സംസാരിക്കും.


