കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 17 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി, താക്കോയി ടൌൺ, തീക്കോയി ടീ ഫാക്ടറി, തീക്കോയി റബർ ഫാക്ടറി, ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 08.00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കൂവള്ളൂർക്കുന്നു, അയ്യംകാന ,അയ്യംകാന2 ,ഹൈ കെയർ ഗ്ലോവ്സ്, താരമംഗലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള തീപ്പെട്ടികമ്പനി, കുരുവിനാക്കുന്നേൽ, മുട്ടിയാനിക്കുന്നു, മുകളെപ്പീടിക, കണ്ടം, വാഴമറ്റം, മുത്തോലിബാങ്ക്, നെയ്യൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന ഭാഗങ്ങളിൽ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി , മാവേലിമറ്റം , കപ്പിത്താൻപ്പടി , അംബികാപുരം , ആരമല , അയ്യരുകുളം , പ്ലാന്തോട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊമ്പാറ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ പറപ്പാട്ടുപടി, കൊറ്റമംഗലം, ആലിപ്പുഴ, ളാക്കാട്ടൂർ, കൂരോപ്പട നം.2, അച്ചൻപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ 5.30 വരെ ചാമക്കുളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ ജി കോളേജ്, കടുവുംഭാഗം, മറ്റം, കന്നുവെട്ടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 09 :30 മണി മുതൽ വൈകിട്ട് 5:30 വരെ മണ്ടപത്തിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ പൂർണമായും, പനച്ചിപ്പാറ, ജി.കെ, മണിയംകുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കൊച്ചുറോഡ്, എസ്. സി കവല,കുളിക്കടവ്, പാലമറ്റം ടെമ്പിൾ, മാടത്താനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 പാറത്തോട്, ചിറ്റാർ പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ട്രീ കട്ടിംഗ് വർക്ക് ഉള്ളതിനാൽ മാതാക്കൽ, നൈസ്, ഇടകളമറ്റം എന്നീ പ്രദേശങ്ങളിൽ 1 നും 5 നും ഇടയിൽ വൈദ്യുതി മുടങ്ങും. കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി കല്ലറ ടൗൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെമിനാരി, മലകുന്നം, കൊച്ചുമറ്റം, കീച്ചാൽ, കൊച്ചുമറ്റം എൽ.പി സ്കൂൾ, പാലക്കാലൊടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ തീപ്പെട്ടിക്കമ്പനി, പൂതക്കുഴി, നെല്ലിത്താനം, മുണ്ടുപാലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും


