ആലപ്പുഴയിൽ അയൽവാസിയെ കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വധശ്രമ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു; പ്രതിയ്ക്ക് മൂന്നു വർഷം കഠിന തടവും 10000 രൂപ പിഴയും 

ആലപ്പുഴ : അയൽവാസിയായ സ്ത്രീയെ മുൻവൈരാഗ്യത്തിൻ്റെ പേരിൽ കൈ കോടാലിക്ക് വെട്ടി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ പ്രതിക്ക് 3 വർഷം കഠിനതടവും പതിനായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു. കാർത്തികപ്പള്ളി പുതുക്കേണ്ട മുറി ലക്ഷംവീട് കോളനി രാജൻ വയസ്സ് 51 എന്നയാളെയാണ് ശിക്ഷിച്ചത് . മവേലിക്കര ജില്ല സെഷൻസ് കോടതി ജഡ്ജി വി.ജി ശ്രീദേവി ആണ് വിധി പ്രസ്താവിച്ചത്. പ്രതിയെ റിമാൻഡിൽ പാർപ്പിച്ചാണ് വിചാരണ പൂർത്തിയാക്കിയത്. 2024 നവംബർ 24 ന് പകൽ 2.20 മണിക്ക് പരാതിക്കാരിയുടെ വീടിൻ്റെ സമീപം വച്ചായിരുന്നു സംഭവം. ത്യക്കുന്നപുഴ പോലിസ്  ഇൻസ്പെക്ടർ ഷാജിമോൻ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റ പത്രം ഹാജരാക്കിയത്.  പി.വി സന്തോഷ് കുമാർ, സജികുമാർ കെ.എസ് എന്നീ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാർ പ്രോസിക്യൂഷെന് വേണ്ടി ഹാജരായി. എ.എസ്.ഐ ഡി സിന്ധു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Advertisements

Hot Topics

Related Articles