കള്ള ടാക്സിയായി സർവീസ് നടത്തി ; കോട്ടയത്ത് അയ്യപ്പന്മാരുമായി എത്തിയ ഇന്നോവ തടഞ്ഞ് ടാക്സി ഡ്രൈവർമാർ ; കളക്ടർക്ക് പരാതി നൽകി 

കോട്ടയം: കള്ള ടാക്സിയായി സർവീസ് നടത്തി കോട്ടയത്ത് എത്തിയ ഇന്നോവ വാഹനം ടാക്സി ഡ്രൈവർമാർ ചേർന്ന് തടഞ്ഞു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. ചെന്നൈയിൽ  നിന്ന് ശബരിമല തീർത്ഥാടനത്തിന് പോകുന്നതിനായി എത്തിയ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് ടാക്സി ഡ്രൈവർമാർ ചേർന്ന് പിടികൂടിയത്. അയ്യപ്പ ഭക്തർക്കായി പാലായിൽ നിന്നും എത്തിയ നിയമവിരുദ്ധമായി സർവീസ് നടത്തിയ വാഹനമാണ് ടാക്സി ഡ്രൈവർമാർ തടഞ്ഞത്. കോട്ടയം തിരുനക്കര ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരാണ് വാഹനം തടഞ്ഞത്. തുടർന്ന്, അയ്യപ്പഭക്തർക്ക് യാത്ര തുടരുന്നതിനായി ടാക്സി വാഹനം നൽകുകയും ചെയ്തു. തുടർന്ന്, ടാക്സി ഡ്രൈവർമാർ ആർ.ടി.ഒെയും, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തെയും അറിയിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. തുടർന്ന് ഇവർ ജില്ലാ കളക്ടർക്ക് പരാതി നൽകി.

Advertisements

Hot Topics

Related Articles