പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയം കോട്ടയത്തിന്റെ ആതിഥേയത്വത്തിൽ നടത്തുന്ന 35-ാമത് ക്ലസ്റ്റർ തല അത്‌ലറ്റിക് മീറ്റിന്  ഇന്ന് തുടക്കം 

കോട്ടയം: പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയം കോട്ടയത്തിന്റെ ആതിഥേയത്വത്തിൽ നടത്തുന്ന 35-ാമത് ക്ലസ്റ്റർ തല അത്‌ലറ്റിക് മീറ്റിന് ഇന്ന് ജൂലൈ 17 വെള്ളിയാഴ്ച തുടക്കമാകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കായികമാമാങ്കത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നവോദയ സ്കൂളുകളിലെ കായിക പ്രതിഭകൾ മാറ്റുരയ്ക്കും.

Advertisements

ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത ഫിഫ റഫറി എം. ബി. സന്തോഷ് കുമാർ കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കോട്ടയം ജവഹർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ ജോളി വിൻസെന്റ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. വൈസ് പ്രിൻസിപ്പൽ എ. ടി. ശശി സ്വാഗതവും സീനിയർ അധ്യാപകൻ വില്യം ഡോയൽ നന്ദിയും പറയും. ഉദ്ഘാടനത്തോടനുബന്ധിച്ച് കായികതാരങ്ങളുടെ ആകർഷകമായ മാർച്ച് പാസ്റ്റ്, പതാക ഉയർത്തൽ, കായിക പ്രതിജ്ഞാ ഗ്രഹണം, കായിക ജ്യോതി പ്രയാണം എന്നിവയും അരങ്ങേറും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ എന്നീ എട്ട് ജവഹർ നവോദയ വിദ്യാലയങ്ങളിൽ നിന്നുള്ള കായികതാരങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

വിവിധ ഇനങ്ങളിലായി നടക്കുന്ന ആവേശകരമായ മത്സരങ്ങൾക്ക് ശേഷം ജൂലൈ 18 ശനിയാഴ്ച രാവിലെ 11:30-ന് സമാപന സമ്മേളനം നടക്കും.

Hot Topics

Related Articles