കൊല്ലം : കേരളത്തിൽ തുടരുന്ന വൈദ്യുതി മുടക്കം ജനജീവിതത്തെയും വ്യാപാര മേഖലയെയും ഗുരുതരമായി ബാധിക്കുകയാണ്. ഹോട്ടലുകൾ, ബേക്കറികൾ, ഇറച്ചി, കോഴി, മത്സ്യ ഉൽപ്പന്നങ്ങൾ, പാലുൽപ്പന്നങ്ങൾ തുടങ്ങി കേടാകുന്ന ഭക്ഷ്യവസ്തുക്കൾ നശിച്ച് വ്യാപാരികൾക്ക് ദിവസേന വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.
Advertisements
കൃത്യമായി വൈദ്യുതി ബിൽ അടയ്ക്കുന്ന ജനങ്ങൾക്കും വ്യാപാരികൾക്കും തിരിച്ചുകിട്ടുന്നത് ഇരുട്ടും നഷ്ടവും മാത്രമാകരുത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈദ്യുതി മുടക്കം അടിയന്തരമായി അവസാനിപ്പിക്കാനും, ജനങ്ങളുടെയും വ്യാപാരികളുടെയും താൽപര്യം സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കാനും കേരള സർക്കാരും കെ.എസ്.ഇ.ബിയും തയ്യാറാകണമെന്ന് കേരള ഹോട്ടൽ ആൻഡ് ബേക്കേഴ്സ് സമിതി (KHBS) ശക്തമായി ആവശ്യപ്പെടുന്നു.


