കളിവള്ളം നീരണഞ്ഞതിന്റെ ശതാബ്ദി ആഘോഷം 25ന് ;ആലോചന യോഗം ജൂലൈ 19ന് ഞായറാഴ്ച

എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് 12.30 ന് നടക്കും.സ്തോത്ര പ്രാർത്ഥന ചടങ്ങ്,ആദ്യകാല തുഴച്ചിൽക്കാരെ ആദരിക്കൽ,സാംസ്കാരിക പൊതു സമ്മേളനം ,ശില്പികളെ ആദരിക്കൽ, ഷോട്ട് പുളിക്കത്ര കളിവള്ളത്തിൽ ജല ഘോഷയാത്രയും എന്നിവ നടത്തുമെന്ന് ജോർജ്ജ് ചുമ്മാർ മാലിയിൽ അറിയിച്ചു.

Advertisements

ഇതിന് മുന്നോടിയായി ഉള്ള ആലോചന യോഗം ജൂലൈ 19 ഞായറാഴ്ച 4.00 ന് മാലിയിൽ പുളിക്കത്ര തറവാട്ടിൽ നടക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ റജി എം.വർഗ്ഗീസ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശമാണ് എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് .ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളി വള്ളങ്ങൾ നിർമിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ യു ആർ.എഫ് വേൾഡ് റെക്കോർഡ് ബഹുമതി ഈ തറവാടിന് മാത്രം സ്വന്തമാണ്.

എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയും സഹോദരൻ വർഗ്ഗീസ് നൈനാനും ചേർന്ന് 1926 ൽ ആണ് എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം ആദ്യമായി നീരണിയിക്കുന്നത്.

Hot Topics

Related Articles