ആലപ്പുഴ: കെ.എസ്.യുവിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന് മന്ത്രി എം. ലിജു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളെല്ലാം വളർന്നുവന്നത് കെ.എസ്.യുവിലൂടെയാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ വി.ഡി.സതീശന് ഔദ്യോഗിക തിരക്കുള്ളതിനാലാണ് കെ.എസ്.യു പ്രസിഡന്റിനെ കാണാത്തത്. ആലപ്പുഴയിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ല. എസ്.ഐ.ടി റിപ്പോർട്ട് സർക്കാറിന് മുന്നിൽവന്നാൽ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടിയുണ്ടാകും. എല്ലാപരിധികളും ലംഘിച്ചാണ് എ.ഡി. തോമസിനെയും അജയ് ജുവൽ കുര്യാക്കോസിനെയും മർദിക്കാൻ നിർദേശം നൽകിയവരും അതിന് കൂട്ടുനിന്നവരും നിയമത്തിന്റെ കരങ്ങളിൽനിന്ന് രക്ഷപ്പെടില്ല. ജവാൻ ഉൽപാദനം നിലച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണറിപ്പോർട്ട് കിട്ടിയിട്ടില്ല. സ്ഥലമാറ്റത്തിന് മാനദണ്ഡം വേണം. ഒരുവകുപ്പ് ആകുമ്പോൾ എല്ലാസ്ഥലത്തും ജോലി ചെയ്യേണ്ടിവരും. പല കാരണങ്ങളാൽ തെക്കൻ കേരളത്തിലുള്ള പലർക്കും വർഷങ്ങളായ വടക്കൻ ജില്ലകളിൽ ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. അതെല്ലാം കണക്കുകൂട്ടിയാണ് എക്സൈസ് കമീഷണർ ഉത്തരവിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.യുവിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന് മന്ത്രി എം. ലിജു


