ഫോട്ടോ : കേരള വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിളംബര ജാഥയ്ക്ക് ഏരിയ രക്ഷാധികാരി കെ ജയകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ഏരിയ പ്രസിഡന്റ് രാജേഷ് മൂലയിൽ, സെക്രട്ടറി ബേബിച്ചൻ തയ്യിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടോമി മ്യാലിൽ, രാജൻ നെടിയകാല ല,സമീപം
കടുത്തുരുത്തി : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി, കടുത്തുരുത്തി ഏരിയ സമ്മേളനം ജൂലൈ 19 ഞായറാഴ്ച 2 പി. എം ന് കടുത്തുരുത്തി 4061സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും. ഏരിയ പ്രസിഡന്റ് രാജേഷ് മൂലയിൽ ന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം, സമിതി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബിജു വർക്കി ഉത്ഘാടനം ചെയ്‌യും. സംഘടന റിപ്പോർട്ട് ജില്ല സെക്രട്ടറി ജോജി ജോസഫും, പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി ബേബിച്ചൻ തൈയ്യിലും അവതരിപ്പിക്കും.സംസ്ഥാന, ജില്ല, ഏരിയ നേതാക്കളും, പുരോഗമന, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ നായകൻമാരും ആശംസകൾ അർപ്പിച്ചു സംസാരിക്കും. സമ്മേളനത്തിൽ മുതിർന്ന വ്യാപാരികളെ ആദരിക്കും.സമ്മേളനത്തിന്റെ പ്രചരനാർത്ഥo നടത്തുന്ന വിളംബരജാഥ ജൂലൈ 17 വെള്ളിയാഴ്ച നടത്തി.


