അഞ്ചാലുംമൂട് : ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ വൺ മില്യൺ തൂഫാൻ ഗോൾസ് പദ്ധതിയുടെ തുടർച്ചയായി ആറടി പൊക്കമുള്ള ഫുട്ബോൾ തയ്യാറാക്കി. മുൻ കായിക അധ്യാപകനായ എം പി ചന്ദ്രദത്തനാണ് റെക്സിൻ ഉപയോഗിച്ച് ബോൾ നിർമ്മിച്ചത്.ലോകകപ്പ്‌ഫുട്ബോൾ ഫൈനലിന്റെ ലഹരിയിലിരിക്കുന്ന കുട്ടികൾക്ക് ആവേശവും അത്ഭുതവുമായി കാറ്റു നിറച്ച വലിയ ഫുട്ബോൾ സ്കൂൾ അങ്കണത്തിൽ വിസ്മയം തീർക്കുന്നു.
Advertisements


