ഫോട്ടോ:
കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠംശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് മഠാധിപതി രാമചന്ദ്ര സ്വാമി ഭദ്രദീപ പ്രകാശനം നടത്തുന്നു.
വൈക്കം: ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും രാമായണ പാരായണത്തിന് തുടക്കമായി.
വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ ഇന്നലെ രാവിലെ മുതൽ രാമായണ മാസാചരണ ചടങ്ങുകൾ ആരംഭിച്ചു. ആഗസ്റ്റ് 16നാണ് സമാപനം.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ പാരായണം പ്രഭാഷണം , ഭജൻസ്, നൃത്തസന്ധ്യ വൈജ്ഞാനിക മൽസരങ്ങൾ എന്നിവ നടന്നു.
ഉദയനാപുരം ശ്രീസുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ രാവിലെ ഒൻപതിന് മേൽശാന്തി ആഴാട് ഉമേഷ് നമ്പൂതിരി ദീപ പ്രകാശനം നടത്തി. ഉദയനാപുരം സുകുമാരൻ നായരാണ് ആചാര്യൻ. ആഗസ്റ്റ് 17ന് അഹോരാത്ര പാരായണവും നടക്കും.കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠംശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തിൽ ജൂലയ് മഠാധിപതി രാമചന്ദ്ര സ്വാമി ഭദ്ര ദീപ പ്രകാശനം നടത്തി. രാമായണ പാരായണത്തിന് ബാലസുബ്രമ്മണ്യൻപിള്ള ആചാര്യനായി. ക്ഷേത്രംമേൽശാന്തി പ്രവീഷ് മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.പ്രകാശൻ, സെക്രട്ടറി പി. ബാലകൃഷ്ണപിള്ള,ഷാബു മാധവശേരി, പ്രസന്നൻഏഴുതെങ്ങിൻതറ, പി.കെ. രാജൻ എന്നിവർ നേതൃത്വം നൽകി
. ആഗസ്റ്റ് 16ന് രാവിലെ ഒൻപതിന് സർവ പ്രദായക ആഞ്ജനേയപൂജയും 17ന് രാവിലെ 8.30ന് ശ്രീരാമ സഹസ്രനാമ പുഷ്പാഞ്ജലിയും നടത്തും.
വൈക്കം തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്രം മേൽശാന്തി സിബിൻ ശാന്തിയുടെ കാർമികത്വത്തിൽ പൂജകൾ നടന്നു. രാമായണ പാരായണത്തിന് സദാശിവൻ കളപ്പുര മുഖ്യആചാര്യനും ശശിധരൻ മംഗളാലയം സഹആചാര്യനുമായി. ക്ഷേത്രം പ്രസിഡൻ്റ് കെ. ദിവാകരൻ, സെക്രട്ടറി കെ.ജി.രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.


