ആലപ്പുഴ മണ്ണഞ്ചേരിയിൽ ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു: മരിച്ചത് മണ്ണഞ്ചേരി സ്വദേശിനി

മണ്ണഞ്ചേരി
ബൈക്കിടിച്ച് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കാൽനടയാത്രിക മരിച്ചു. മണ്ണഞ്ചേരി മംഗളാപുരം ചന്തയ്‌ക്ക്‌ സമീപം കൊച്ചുപുരയ്‌ക്കൽ പരേതനായ ഓമനക്കുട്ടന്റെ ഭാര്യ രമാദേവി (60) ആണ് മരിച്ചത്.
ബുധൻ വൈകിട്ട് 5.30നണ്‌ അപകടം. സമീപത്തെ ആശുപത്രിയിൽ പോയി ഓട്ടോറിക്ഷയിൽ വന്നിറങ്ങി വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ റോഡിൽവീണ് ഗുരുതരമായി പരിക്കേറ്റ രമാദേവിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച്‌ ചികിത്സ തുടരവെ വെള്ളി പകൽ 11നാണ് മരിച്ചത്. മക്കൾ: അജാസ്‌മോൾ, ചിന്നു, ചിക്കു. മരുമക്കൾ: പ്രതീഷ്, പ്രവീൺ. സംസ്‌കാരം നടത്തി.

Advertisements

Hot Topics

Related Articles