ചങ്ങനാശ്ശേരി: നിരന്തരം ഉണ്ടാവുന്ന കറണ്ട് കട്ടിനെതിരെ ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
സിപിഐഎം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ചങ്ങനാശ്ശേരി കെഎസ്ഇബി ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്നു ചേർന്ന പ്രതിഷേധ യോഗം സിപിഐഎം ചങ്ങനാശ്ശേരിയിലെ സെക്രട്ടറി കെ ഡി സുഗതൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് അഡ്വ: അശ്വിൻ അനിൽ അധ്യക്ഷനായ യോഗത്തിൽ ചങ്ങനാശ്ശേരി ബ്ലോക്ക് സെക്രട്ടറി സൂരജ് മോഹൻ സ്വാഗതം പറഞ്ഞു. സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം ഡോ: പി കെ പത്മകുമാർ, വ്യാപാര വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, സിപിഐഎം ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി എം ആർ ഫസൽ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം അനീഷാ കണ്ണൻ, ബ്ലോക്ക് ജോയിൻ സെക്രട്ടറി കണ്ണൻരാജ്, വൈസ് പ്രസിഡൻറ് ദിവ്യരാജ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ അനന്തു സുരേന്ദ്രൻ, അനന്ദു സോജപ്പൻ എന്നിവർ ചെയ്ത് സംസാരിച്ചു.
ഇന്ദിര കട്ടിനെതിരെ യുവജന പ്രതിഷേധം :കറണ്ട് കട്ടിനെതിരെ ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

Advertisements

