ലോകകപ്പ് ആവേശം കല്ലറയിലും ; ജൂലൈ 19 മുതൽ ബിഗ് സ്‌ക്രീനിൽ ലൈവ് സ്ട്രീമിംങ്

കല്ലറ : ലോകകപ്പിന്റെ ആഘോഷം തത്സമയം കാണാൻ കല്ലറ പെരുന്തുരുത്തിലെ പ്രഭാത് ലൈബ്രറിയ്ക്കു മുന്നിലും അവസരം ഒരുക്കിയിട്ടുണ്ട്. കല്ലറ പെരുന്തുരുത്ത് പ്രഭാത് ലൈബ്രറിയ്ക്ക് മുന്നിൽ വലിയ ആഘോഷങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 19 ന് രാത്രി ഒൻപത് മണി മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും. ഒൻപതിന് കല്ലറ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ കെ.ധനപാലൻ ബിഗ് സ്‌ക്രീൻ സ്വിച്ച് ഓൺ നിർവഹിക്കും. 9.15 ന് ഫുട്‌ബോൾ ക്വിസ് മത്സരം നടക്കും. 09.40 ന് ബ്രേക്ക് ഡാൻസ് വിസ്മയം, 10.00 ന് നാടൻ പാട്ടുകൾ, 10.30 ന് അടിച്ചുപൊളി പാട്ടുകൾ എന്നിവ അരങ്ങേറും. 11.45 ന് ലോകകപ്പ് സമാപന ചടങ്ങുകളുടെയും ഫൈനലിന്റെയും സംപ്രേക്ഷണാവകാശം അരങ്ങേറും. സന്തോഷ് ട്രോഫി മത്സരത്തിൽ പോണ്ടിച്ചേരി ടീമിനു വേണ്ടി കളത്തിലിറങ്ങിയ പി.എസ് സുനീത് മോനെ ചടങ്ങിൽ പ്രഭാത് ലൈബ്രറിയ്ക്ക് വേണ്ടി ദേവൂസ് കമ്മ്യൂണിക്കേഷൻസ് ഉടമ സുമേഷ് പി ആദരിക്കും.

Advertisements

Hot Topics

Related Articles