മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ ജൂലൈ 17ന് മെറിറ്റ് ഡേ ആഘോഷിച്ചു

മാന്നാനം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പൊതുപരീക്ഷകളിൽ കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായികോട്ടയം
മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ 141 മേറിറ്റ് ഡേ നടത്തി.

Advertisements

രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 28 എ പ്ലസ് നേടിയ വിദ്യാർഥികളെയും ഹൈസ്കൂൾ വിഭാഗത്തിൽ 11 എ പ്ലസ് നേടിയ വിദ്യാർഥികളെയും നാട്ടകം സുരേഷ് എം.എൽ.എ. അനുമോദിച്ച് സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം പ്രൊവിൻസ് കോർപ്പറേറ്റ് മാനേജർ ഫാ. ലൂക്ക ആന്റണി ചാവറ അധ്യക്ഷത വഹിച്ചു. സി.എം.ഐ. സഭയുടെ ‘ഇയർ ഓഫ് മീഡിയ’ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ നിർവഹിച്ചു. സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജോസ് പനച്ചിപ്പുറം (ഡയറക്ടർ, സർഗക്ഷേത്ര റേഡിയോ) നിർവഹിച്ചു.

സ്കൂൾ റേഡിയോ ക്ലബ്ബിന്റെ ഉദ്ഘാടനം ആർ ജെ സൂരജ് നിർവഹിച്ചു. സമ്മേളനത്തിൽ ഓ. എ. സജി പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജിം അലക്സ്‌ ജില്ലാ പഞ്ചായത്ത്‌ മെമ്പർ, സൗമ്യ വാസുദേവൻ, ഫാ. ജോസഫ് കുറിപ്പുശ്ശേരി സി എം ഐ പ്രിൻസിപ്പൽ , ഹെഡ്മിസ്ട്രസ് കൊച്ചുറാണി, മുൻ പ്രിൻസിപ്പൽ ടെസ്സി ലൂക്കോസ്, മുൻ ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ, പി.ടി.എ. പ്രസിഡന്റ് സിന്ധുമോൾ സി.ആർ. എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Hot Topics

Related Articles