ആരോഗ്യം സംരക്ഷിക്കാം ജീവിതം സന്തോഷമാക്കാം ജില്ലാ പഞ്ചായത്ത് മെമ്പർ സ്റ്റെല്ലാ തോമസ്

ഫോട്ടോ : സമഗ്ര ആരോഗ്യ പരിപാലനത്തിൻ്റെ ഭാഗമായി നടത്തിയ ഹോമിയോ മെഡിക്കൽ ക്യാമ്പും,ബോധവത്കരണ ക്ലാസ്സുകളും ഇലന്തൂർ ഇടപ്പരിയാരം ജി.എൽ.പി.എസിൽ.ജില്ലാ പഞ്ചായത്ത് മെമ്പർ സ്റ്റെല്ലാ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

Advertisements

തിരുവല്ല : ആരോഗ്യം സംരക്ഷിക്കാം ജീവിതം സന്തോഷമാക്കാം ജില്ലാ പഞ്ചായത്ത് മെമ്പർ സ്റ്റെല്ലാ തോമസ്.
സമഗ്ര ആരോഗ്യ പരിപാലനത്തിനായി നടത്തിയ ഹോമിയോ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റെല്ല. പണം നഷ്ടപ്പെട്ടാൽ വീണ്ടും സമ്പാദിക്കാം.എന്നാൽ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യം നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാനാകില്ല എന്നും അവർ പറഞ്ഞു.പുതിയ അണുക്കളും,രോഗങ്ങളും പരക്കുമ്പോൾ ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധവേണമെന്നും പറഞ്ഞു.
ഇലന്തൂർ ഹോമിയോ ഡിസ്പൻസറി ഇടപ്പരിയാരം ജി.എൽ.പി.എസ്സിൽ നടത്തിയ ക്യാമ്പിന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സനിൽ എസ്.മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പറൻമാരായ കെ. ജി.റെജി,ജോഷ്വാ ശാമുവേൽ,അരുൺ രാജ്,ഇലന്തൂർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ആഫീസർ ഡോ: റോസ്ലിൽ എം.കെ.എന്നിവർ പ്രസംഗിച്ചു.
ഡോ: കൃപാ മെറിൻ സെബാസ്റ്റ്യൻ നേത്ര സംരക്ഷണവും – സൂഷ്മ യോഗയും സംബന്ധിച്ച് ക്ലാസ് എടുത്തു.
ജീവിത ശൈലീരോഗങ്ങളെക്കുറിച്ച് സദ്ഗമയ പ്രൊജക്ട് ആഫീസർ ഡോ: രാഗി നായർ ബോധവത്കരണ ക്ലാസ്സ് എടുത്തു.
ഫാർമസിസ്റ്റ്,നിമ ഷെരീഫ്,എം.പി.എച്ച്.ഡബ്ലിയു.ഗോപിക,ഷമീന,ആശാ വർക്കേഴ്‌സ് ഉഷ ശിവദാസ്,ശ്രീകല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Hot Topics

Related Articles