123-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി വാർഷിക ബുള്ളറ്റിൻ പ്രകാശനം നടത്തി

കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക്ക് ബോട്ട് റേസ് ക്ലബ്ബ് ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28 ന് കോട്ടത്തോട്ടിൽ വച്ച് സംഘടിപ്പിക്കുന്ന 123-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയുടെ വാർഷിക ബുള്ളറ്റിൻ ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. വി.പി അശോകൻ്റെ അദ്ധ്യക്ഷതയിൽ ക്ലബ്ബ് ഹാളിൽ കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഏ.പി ഗോപി പ്രകാശനം നടത്തി. യോഗത്തിൽ ക്ലബ്ബ് ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി, വൈസ് പ്രസിഡൻ്റുമാരായ സാൽവിൻ കൊടിയന്ത്ര , പി. എൻ സാബു ശാന്തി, വി.എൻ കലാധരൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles