കോട്ടയം : ഭാരതീയ വേലൻ സൊസൈറ്റി (B.V.S.) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ *അക്കാദമിക രംഗത്ത് മികവ് തെളിയിച്ച മുപ്പത്തോളം വിദ്യാർത്ഥികളെ ആദരിക്കുന്നു. ബി.വി.എസ് മെറിറ്റ് അവാർഡ് 2K26 ഇന്ന് ജൂലൈ 19-ന് ഉച്ചയ്ക്ക് 2.30-ന് വടവാതൂർ ഹെഡ് ഓഫീസിൽ നടക്കും. കോട്ടയം ജില്ലാ പ്രസിഡൻ്റ് ദീപക് രാജ് അധ്യക്ഷത വഹിക്കും. അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. ബി.വി.എസ്. സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ അനുഗ്രഹ സന്ദേശം നൽകും. ഹോളിസ്റ്റിക് പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനർ മേമുറി ശ്രീനിവാസൻ വിജ്ഞാന ചൈതന്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രചോദനമേകുകയും മികവ് തെളിയിച്ച വിദ്യാർത്ഥികളുടെ നേട്ടങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ *Merit Day 2K26* സംഘടിപ്പിക്കുന്നത്. പി ആർ ശിവരാജൻ ,. സുരേഷ് മൈലാട്ടൂപാറ, അനിത രാജു, അനിൽകുമാർ റ്റി ആർ, മനോജ് എ വി, കോമളവല്ലി കെ, ശ്രീജ ബിജു, മിശ്ര കുമാരി, അഞ്ചു രാഹുൽ, ഹരിപ്രഭ റ്റി പി* തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും
ഭാരതീയ വേലൻ സൊസൈറ്റി മെറിറ്റ് അവാർഡ് വിതരണം ഇന്ന് ജൂലൈ 19 ഞായറാഴ്ച ; ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും


