കോട്ടയം: തിരുവഞ്ചൂര്‍ മോര്‍ അന്തോണിയോസ് ഇവാഞ്ചലിക്കല്‍ മിഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി നിര്‍മിച്ച കനാന്‍ വയോജന സംരക്ഷണ വില്ലേജിൻ്റെ കൂദാശ കർമ്മം ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. ഏറ്റുമാനൂര്‍ ബൈപ്പാസ് റോഡിൽ തിരുവഞ്ചൂരിന് സമീപം നിര്‍മിച്ച മന്ദിരത്തിൻ്റെ കൂദാശയ്ക്ക് ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോര്‍ തീമോത്തിയോസ്, മാത്യുസ് മോര്‍ അഫ്രേം, തൂത്തൂട്ടി ധ്യാനകേന്ദ്രം ഡറക്ടർ സഖറിയാസ് മോർ പീലക്സീനോസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് ജോസഫ് ബാവ അധ്യക്ഷത വഹിച്ചു. യാക്കോബായ സഭയുടെ ആദരമായി ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് ജോസഫ് ബാവ മുഖ്യമന്ത്രി വി.ഡി. സതീശനെ പൊന്നാട അണിയിച്ചു. തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൻ്റെ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എ, വൈദിക ട്രസ്റ്റി ഫാ. റോയി കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോർജ്, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എൻ. ഹരി, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് അഡ്വ. ഫില്‍സൺ മാത്യുസ്, ജില്ലാ പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂര്‍, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതാകുമാരി സലിമോന്‍, പത്മനാഭൻ, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീത രാധാകൃഷ്ണന്‍, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം കെ.സി. ഐപ്പ്, സംഘാടക സമിതി കണ്‍വീനര്‍ അനിയന്‍ മാത്യു, അയര്‍ക്കുന്നം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാഗമറ്റം എന്നിവർ പ്രസംഗിച്ചു. തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറും യാക്കോബായ സഭ ഇടുക്കി ഭദ്രാസനാധിപനുമായ സഖറിയാസ് മോര്‍ പീലക്‌സിനോസ് സ്വാഗതവും എഇഎം ട്രസ്റ്റ് സെക്രട്ടറി റവ. ഡോ. സലീബ റമ്പാൻ കൃതജ്ഞതയും പറഞ്ഞു.


