കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 19 ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 19 ഞായറാഴ്ച വൈദ്യുതി മുടങ്ങും.  പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെവി വർക്ക്  നടക്കുന്നതിനാൽ പുതിയകാവ്, ചെത്തിമറ്റം, കുളംകണ്ടം, മൂന്നാനി, കുപ്പി, കൊച്ചിടപ്പാടി, കവീക്കുന്ന്, ചീരാംകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, വർക്ക്‌ നടക്കുന്നതിനാൽ    ആനയിളപ്പ്, വെട്ടിപ്പറമ്പ്, സെൻച്ചുറി സ്റ്റാപ്പിൾ, പത്താഴപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന  ഭാഗങ്ങളിൽ 09:00 മുതൽ 05:00 വരെ വൈദ്യുതി  മുടങ്ങും.  കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക്  നടക്കുന്നതിനാൽ കാവുംകണ്ടം, ഇളമ്പ്രകോടം, വലിയമാവ്, വിസിബ് കെപിഫ് ഫീഡ്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീചാൽ,ബെസ്റ്റ് ബോർമ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles