ലോകകപ്പ് ഫുട്ബോൾ ഫൈനൽ ; ഞായറാഴ്ച രാത്രി പവർ കട്ട് ഒഴിവാക്കാൻ അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ് 

 ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്ന സമയത്ത് പവർകട്ട് ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. ഇതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക പൈസക്ക് വൈദ്യുതി വാങ്ങുമെന്ന് സണ്ണി ജോസഫ് കോട്ടയത്ത് പറഞ്ഞു. 

Advertisements

വൈദ്യുതി ഉപഭോഗത്തിൽ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ദീർഘകാല അടിസ്ഥാനത്തിൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ആര്യാടൻ മുഹമ്മദ് ഉണ്ടാക്കിയ കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ജനങ്ങൾ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണം. യുഡിഎഫ് കാലത്ത് മാത്രമാണ് പവർകട്ട് ഉണ്ടാകുന്നത് എന്നത് രാഷ്ട്രീയ ആരോപണം. ഏപ്രിൽ മാസത്തിൽ അടക്കം പവർകട്ട് ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles