കെ.എസ്​.യുവിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന്​ മന്ത്രി എം. ലിജു

ആലപ്പുഴ: കെ.എസ്​.യുവിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന്​ മന്ത്രി എം. ലിജു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളെല്ലാം വളർന്നുവന്നത്​ കെ.എസ്​.യുവിലൂടെയാണ്​. മുഖ്യമന്ത്രിയെന്ന നിലയിൽ വി.ഡി.സതീശന്​ ഔദ്യോഗിക തിരക്കുള്ളതിനാലാണ്​ കെ.എസ്​.യു ​പ്രസിഡന്‍റിനെ കാണാത്തത്​. ആലപ്പുഴയിൽ കെ.എസ്​.യു-യൂത്ത്​ കോൺഗ്രസ്​ നേതാക്കളെ മർദിച്ചത്​ ഒരിക്കലും അംഗീകരിക്കാനാവില്ല. എസ്​.ഐ.ടി റിപ്പോർട്ട്​ സർക്കാറിന്​ മുന്നിൽവന്നാൽ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടിയുണ്ടാകും. എല്ലാപരിധികളും ലംഘിച്ചാണ്​ എ.ഡി. തോമസിനെയും അജയ്​ ജുവൽ കുര്യാക്കോസി​നെയും മർദിക്കാൻ നിർദേശം നൽകിയവരും അതിന്​ കൂട്ടുനിന്നവരും നിയമത്തിന്‍റെ കരങ്ങളിൽനിന്ന്​ രക്ഷപ്പെടില്ല. ജവാൻ ഉൽപാദനം നിലച്ചതുമായി ബന്ധപ്പെട്ട്​ ​നടത്തിയ അന്വേഷണറിപ്പോർട്ട്​ കിട്ടിയിട്ടില്ല. സ്ഥലമാറ്റത്തിന്​ മാനദണ്ഡം വേണം. ഒരുവകുപ്പ്​ ആകുമ്പോൾ എല്ലാസ്ഥലത്തും ജോലി ചെയ്യേണ്ടിവരും. പല കാരണങ്ങളാൽ തെക്കൻ കേരളത്തിലുള്ള പലർക്കും വർഷങ്ങളായ വടക്കൻ ജില്ലകളിൽ ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. അതെല്ലാം കണക്കുകൂട്ടിയാണ്​ എക്​സൈസ്​ കമീഷണർ ഉത്തരവിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles