കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ കർക്കിടകമാസ ഷഷ്ഠി വ്രതവും, ഷഷ്ഠി പൂജയും ജൂലൈ 19 ഞായറാഴ്ച
നടക്കും.
രാവിലെ 11.30 മുതൽ പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം എന്നിവ നടക്കും. 12.30 ന് ഷഷ്ഠിപൂജ,1 ന് അന്നദാനം എന്നിവ നടക്കും.
കൂടാതെ പൊൻകാവടി, നാരങ്ങ സമർപ്പണം എന്നീ വഴിപാടുകളും ഇതോടൊപ്പം നടക്കുന്നതാണ്.
Advertisements
ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, മേൽശാന്തി ഷൈൻ ശാന്തി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ ഷഷ്ഠി പൂജാ ചടങ്ങുകൾ നടക്കുന്നത്. വൈകിട്ട് 8 മണിക്ക് വിശേഷപ്പെട്ട പാനക പൂജയും ഉണ്ടായിരിക്കുന്നതാണ്.
ഭക്ത്യാദരപൂർവ്വം നടക്കുന്ന ചടങ്ങുകൾക്കു വേണ്ട എല്ലാ ഒരുക്കങ്ങളുംപൂർത്തിയായതായി
ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻറ് എ.കെ ജയപ്രകാശ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വഴിപാടുകളും മറ്റും മുൻകൂട്ടിബുക്കുചെയ്യുന്നതിന് 0481 2524446, എന്നഫോൺ നമ്പരിൽബന്ധപ്പെടാവുന്നതാണ്.


