കോട്ടയം : ലഹരിയ്ക്കെതിരെ കായിക കരുത്തുമായി എക്സൈസ് സ്റ്റാഫ് അസോസിയേഷൻ രംഗത്ത്. ഫിഫ ലോകകപ്പിനോടനുബന്ധിച്ചും ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായും, ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കോട്ടയം കെ.എസ്.ഇ.എസ്.എ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ആവേശകരമായ സൗഹൃദ ഫുട്ബോൾ മത്സമാണ് നടക്കുന്നത്. കറുകച്ചാൽ അയറാസ് സ്പോട്സ് ടർഫിൽ നടക്കുന്ന സൌഹൃദ ഫുട്ബോൾ മത്സരം കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ.ബേബി ഉദ്ഘാടനം ചെയ്യും. ജൂലൈ 18 ന് ഉച്ചയ്ക്ക് 1.30 മുതൽ ആണ് മത്സരങ്ങൾ ആരംഭിക്കുന്നത്. കോട്ടയം, പാലാ, ചങ്ങനാശേരി, വൈക്കം, റെസ്റ്റ് ഓഫ് കോട്ടയം ടീമുകളാണ് മത്സരിക്കുന്നത്. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെൻ്റ്)കോട്ടയം വിമുക്തി മാനേജരും ടൂർണമെൻ്റിൻ്റെ ഭാഗമാകും.
Advertisements


