നാട്ടകം ലയൺസ് ക്ലബ്ബിന്റെ നേത്ര പരിശോധനക്യാമ്പ് പൂർത്തിയായി

കോട്ടയം : നാട്ടകം ലയൺസ് ക്ലബ്ബിന്റെ നേത്ര പരിശോധനക്യാമ്പ് പൂർത്തിയായി .
നാട്ടകം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നേത്ര പരിശോധന ക്യാമ്പിൽ 120 രോഗികളെ പരിശോധിച്ചു. 12 രോഗികൾക്ക് ശാസ്ത്രക്രിയ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. മുൻ പ്രസിഡന്റ് പ്രദീപ്‌ ആർ നായർ, സെക്രട്ടറി രാധാകൃഷ്ണൻ നായർട്, ട്രഷറർ മനു പി സി ,അഡ്മിനിസ്ട്രേറ്റർ ജിജോ ജോസ് ,വൈസ് ഡിസ്ട്രിക്ട് ഗവർണർ വിമൽ സി ശേഖർ ,പദ്ധതി കോഓർഡിനേറ്റർ കൊച്ചുമോൻ ,ക്യാമ്പ് കോർഡിനേറ്റർ ശ്രീജിത്ത്‌ ,ലയൺസ് ഡിസ്റ്റിക്ട് ലഹരി വിരുദ്ധ പദ്ധതി കോർഡിനേറ്റർ എം പി രമേശ്‌കുമാർ എന്നിവർ പങ്കെടുത്തു. വാർഡ് കൗൺസിലർ സനൽ തമ്പി പദ്ധതി ഉദ്ഘാടനം ചെയ്തു. പൊൻകുന്നത്തു കാവ് ഭഗവതി ദേവസ്വം മാനേജർ ദേവദാസ് ,കൗൺസിലർമാരായ
ഓമനക്കുട്ടൻ, പി അനിൽ ,ശങ്കരൻ തുടങ്ങിയവരും ആശംസകൾ നേർന്നു.

Advertisements

Hot Topics

Related Articles