മലപ്പുറത്തെ ഒറ്റമൂലി വൈദ്യന്റെ ക്രൂരമായ കൊലപാതകം; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

മലപ്പുറം: നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതകക്കേസിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെക്കുറിച്ച് കൂടുതൽ സൂചനകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം, വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച കത്തി വാങ്ങിയ കടയിൽ കൂട്ടുപ്രതി നൗഷാദുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.

Advertisements

ബില്ലിന്റെ പകർപ്പ് കണ്ടെത്തി. ഷൈബിൻ അഷ്‌റഫിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകി. കൂട്ടുപ്രതിയായ നൗഷാദുമായി നാല് ദിവസം നീണ്ട തെളിവെടുപ്പിൽ നിർണ്ണാക വിവരങ്ങൾ ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. വൈദ്യനെ കൊലപ്പെടുത്തി വെട്ടിനുറുക്കാൻ ഉപയോഗിച്ച കത്തി വാങ്ങിയ കടയിൽ നൗഷാദുമായി തെളിവെടുപ്പ് നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊലപാതകത്തെക്കുറിച്ച് ആദ്യ വെളിപ്പെടുത്തൽ നടത്തിയ നൗഷാദിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു. വെട്ടിമുറിച്ച് കഷ്ണങ്ങളാക്കാൻ മൃതദേഹം കിടത്തിയ പലകയുടെ ബാക്കി ഭാഗം കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് നിഷാദ് ഷിഹാബുദ്ദീൻ എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ സമർപ്പിച്ചു. ചൊവ്വാഴ്ച കസ്റ്റഡയിൽ ലഭിച്ചാൽ നിലമ്പൂരിലെ ഇരുനില വീട്ടിൽ ഉൾപ്പെടെയെത്തിച്ച് തെളിവെടുപ്പ് നടത്തും. മറ്റ് അഞ്ച് പ്രതികളെക്കുറിച്ച് കൂടുതൽ സൂചനകൾ പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Hot Topics

Related Articles