എ കെ പി എ പത്തനംതിട്ട മേഖല സമ്മേളനം നടത്തി

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (എകെപിഎ ) പത്തനംതിട്ട മേഖല സമ്മേളനം ചുരളിക്കോട് വൈ എം സി എ ഹാളിൽ വെച്ച് നടന്നു. മേഖല പ്രസിഡൻറ് മനോജ് ഗീതത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റും, പത്തനംതിട്ട നഗരസഭാ മുൻ ചെയർമാൻ അഡ്വ എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

കോവിഡ് കാലത്ത് ഫോട്ടോഗ്രാഫേഴ്സ് അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താൻ സർക്കാർ തയ്യാകണമെന്നും, സ്റ്റുഡിയോയുടെ മുൻപോട്ടുള്ള നടത്തിപ്പിനു വേണ്ടി പലിശരഹിത വായ്പ നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോനച്ചൻ തണ്ണിത്തോട്, മുരളി ബ്ലെയ്സ്, രാജേന്ദ്രൻ മംഗലത്ത്, ബെന്നി അജന്ത, ജയിംസ്, ഷൺമുഖദാസ്, മനോജ്, വി വിശ്വേശ്വരൻ,
ജോജി ജോർജ്, സാം മാത്യു,അലക്സ് സതീഷ് ദേവസ്യ, ജോസ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles