കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് ; അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തില്‍ ഇടിമിന്നലോടെയുള്ള വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം : കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് .കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ബുധനാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.
അറബിക്കടലില്‍നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന്‍റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലോടെ വ്യാപക മഴക്ക് സാധ്യതയുണ്ട്.

Advertisements

കേരളതീരത്ത് ബുധനാഴ്ചയും കേരള -കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 11 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Hot Topics

Related Articles