സ്വന്തം നേഴ്‌സറിയിലെ തൈകൾ വിതരണം ചെയ്ത് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത്

പനച്ചിക്കാട് : തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സ്വന്തം നേഴ്സറിയിൽ മുളപ്പിച്ചെടുത്ത വൃക്ഷതൈകൾ വിതരണം ചെയ്ത് പരിസ്ഥിതി ദിനാചരണം നടത്തി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് . ഇതിനായി മൂന്നു മാസം മുൻപ് പാതിയപ്പള്ളിക്കടവിൽ നേഴ്‌സറിയുടെ പ്രവർത്തനം ആരംഭിച്ചിരുന്നു. സർക്കാരിന്റെ സാമൂഹ്യ വനവൽക്കരണവകുപ്പിൽ നിന്നുമാണ് വിത്തുകൾ ലഭിച്ചത്.

Advertisements

നെല്ലി , പേര , സീതപ്പഴം , ദന്തപ്പാല ,
ഊങ്ങ് , രക്തചന്ദനം എന്നിവയുടെ വിത്തുകളാണ് മുളപ്പിച്ചെടുത്തത്. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിന്റെ 23 വാർഡുകളിലും തൊഴിലുറപ്പ് തൊഴിലാളികൾ നട്ടത് ഈ നേഴ്‌സറിയിലെ തൈകളാണ്. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ആനി മാമ്മൻ നിർവ്വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈസ് പ്രസിഡന്റ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എൻ കെ കേശവൻ , അസിസ്റ്റന്റ് സെക്രട്ടറി മിനി സൂസൻ ദാനിയേൽ , പരുത്തുംപാറ സ്‌കൂൾ സീനിയർ അസിസ്റ്റന്റ് എം കെ തുളസീഭായി , എം എൻ ആർ ഇ ജി എഞ്ചിനീയർ എൻ ഡി ശ്രീകുമാർ , വി ഇ ഓ ബിന്ദു , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles