കോട്ടയം: കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയും പി.എഫ് പലിശ വെട്ടിക്കുറച്ച തിനെതിരെയും ദേശാഭിമാനി ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയൻ (ഡി.എൻ.ഇ.യു ) കോട്ടയം യൂണിറ്റ് കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുൻപ്പിൽ നടത്തിയ പ്രതിഷേധ ധർണ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം സി എൻ സത്യനേശൻ ഉദ്ഘാടനം ചെയ്യുന്നു. ഡി.എൻ.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ഗോപൻ നമ്പാട്ട്, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപ് മോഹൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജേക്കബ് കുര്യൻ, യൂണിറ്റ് പ്രസിഡണ്ട് മിനി അരവിന്ദ്, സെക്രട്ടറി ദേവദാസ് സംസ്ഥാന കമ്മിറ്റി അംഗം പി ആർ സാബു, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
Advertisements