തിരുവനന്തപുരം: ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന് ഭീതിയിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. മുഖ്യമന്ത്രി പോകുമ്പോള്‍ ജനങ്ങളെ ബന്ദിയാക്കുന്നു. പിണറായി വിജയന് മുണ്ടുടുത്ത നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു.
കറുപ്പ് നിറം ഒഴിവാക്കിയത് നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിലാണ്. കേരളത്തില്‍ നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ്. മുഖ്യമന്ത്രി ഇങ്ങനെയാണെങ്കില്‍ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും സതീശന് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കറുപ്പാണ് മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും. കേരളത്തില്‍ ഉള്ളത് അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണ്. ഇപ്പോള്‍ വന്നിരിക്കുന്നത് ഒമ്പതാമത്തെ അവതാരമാണ് (ഷാജ് കിരണ്‍). ഈ മാധ്യമ പ്രവര്‍ത്തകനെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി അറിഞ്ഞാണ്. മുഖ്യമന്ത്രി സ്വപ്നയുടെ 164 മൊഴിയെ ഭയക്കുന്നില്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ട് ? പലര്‍ക്കും ഇപ്പോള്‍ ഇതില്‍ കാര്യമുണ്ടെന്ന് തോന്നുന്നുണ്ട്. എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ അനങ്ങാത്തത് ? കോടതി വഴിയുള്ള നിയമപരമായ പരിരക്ഷ മുഖ്യമന്ത്രി തേടാത്തത് ഭയമുള്ളതുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .