തിരുവല്ല: സോഷ്യൽ മീഡിയയിൽ അസഭ്യ വർഷവും കേട്ടാലറയ്ക്കുന്ന തെറിയുമായി യുട്യൂബിൽ വാർത്ത അവതരിപ്പിച്ച് നമോ ടിവി അവതാരകരെ അറസ്റ്റ് ചെയ്ത് തിരുവല്ല പൊലീസ്. നമോ ടിവി ഉടമ രഞ്ജിത്ത് എബ്രഹാമിനെയും, അവതാരിക ശ്രീജയെയുമാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
സോഷ്യൽ മീഡിയയിലുടെ മോശമായ രീതിയിൽ പ്രചാരണം നടത്തുകയും. സംസ്‌കാര രഹിതമായി പെരുമാറിയതും സംബന്ധിച്ചു മാധ്യമങ്ങളിൽ നിരവധി വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങൾക്കു മുന്നിലെത്തി നമോടിവിയ്‌ക്കെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തിരുവല്ല പൊലീസ് ഇരുവർക്കും നമോടിവിയ്ക്കും എതിരെ കേസെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസെടുത്ത ശേഷം ഇരുവരും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. ജാമ്യാപേക്ഷ തള്ളിയ കോടതി ഇരുവരെയും അറസ്റ്റ് ചെയ്യാൻ നിർദേശം നൽകുകയായിരുന്നു. രണ്ടു പേരെയും തിരുവല്ല പൊലീസ് കോടതിയിൽ ഹാജരാക്കി.